reporter News

സഞ്ചാര യോഗ്യമല്ലാത്ത റോഡ് ദുരിതത്തിലായി ജനങ്ങൾ

കഞ്ഞികുഴി:കീരിതോട് ഭാഗത്തെ ആറാം കോപ്പ് റോഡ് ശോചന്യമായ നിലയിൽ.കഞ്ഞിക്കുഴി പഞ്ചായത്തിലെ  രണ്ടാം വാർഡിൽ ഉൾപ്പെടുന്ന റോഡിലെ ഒരു കിലോമീറ്റർ ദൂരം വരുന്ന ഭാഗമാണ് കുണ്ടും കുഴിയും നിറഞ്ഞു സഞ്ചര്യ യോഗ്യമല്ലാതായിരിക്കുന്നത്.മുമ്പ് ആട്ടോയും ജീപ്പും എത്തിയിരുന്ന ഇവിടെ മഴ പെയ്തതോടെ വളരെ മോശമായിരിക്കുകയാണ്. അമ്പതോളം പ്രദേശ വാസികൾ താമസിക്കുന്നുണ്ട് .12 കിലോമീറ്റർ ദൂരത്തിലുള്ള പ്രദമിക ആരോഗ്യ കേന്ദ്രത്തിൽ എത്താൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. രോഗികളും കുട്ടികളും  വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് .ഇവിടെ നിന്നും  പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ ബസ്സിനായി ഒന്നര കിലോമീറ്ററോളം നടന്ന് കഞ്ഞികുഴിയിൽ എത്തണം.

പഴയരിക്കണ്ടത് നിന്നും കഞ്ഞികുഴി കേറാതെ മുറിക്കശ്ശേരിയിൽ നിന്നും  നെടുംകണ്ടത് എളുപ്പത്തിൽ ഏതാവുന്നതാണ് ഈ റോഡ്. റോഡിന്റെ ആവശ്യമായി ജനങ്ങൾ അധികൃതർക്ക് ഒട്ടനവധി നിവേദനങ്ങൾ നൽകുകയും. കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.ഇടുക്കി ജലവൈദ്യുത പദ്ധതിക്കായി അയ്യപ്പൻ കോവിലിൽ നിന്നും കുടിയിറക്കിയ കാർഷിക കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.അര നൂറ്റാണ്ടായി ദുരിതം പേറി ജീവിക്കുന്ന നാട്ടുകാരുടെ നല്ല വഴി എന്ന ആവശ്യം നിറവേറ്റണം എന്ന് അപേക്ഷിക്കുന്നു.

സീഡ് റിപ്പോർട്ടർ
അലീന റിജു
എസ്. എൻ. വി. എച്.എസ്.എസ്, നങ്കിസിറ്റി

July 08
12:53 2021

Write a Comment