SEED News

കരുവാറ്റയിൽ റോഡിൽ നിറയെ കുഴികൾ


കരുവാറ്റ: ‘ടി.ബി. ജങ്ഷന് അടുത്തുള്ള റോഡിൽ നിറയെ കുഴികളാണ്. സ്‌കൂട്ടർ യാത്രക്കാർ ഈ കുഴികളിൽവീണ് അപകടത്തിൽപ്പെടുകയാണ്. കഴിഞ്ഞദിവസം ഞങ്ങളുടെ ടീച്ചർ സ്‌കൂട്ടർ ഓടിച്ചുവരുമ്പോൾ കുഴിയിൽ വീണു. ടീച്ചറിന്റെ ശരീരത്ത് മുറിവുണ്ട്. ടീച്ചറിപ്പോൾ വിശ്രമത്തിലാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള ടീച്ചറിന്റെ ക്ലാസ് നഷ്ടപ്പെടുന്നതിന്റെ സങ്കടത്തിലാണ് ഞാൻ. കോവിഡ് നിമിത്തം ഞങ്ങൾ സ്‌കൂളിൽ പോകുന്നില്ല. പക്ഷേ, ഞങ്ങളുടെ അധ്യാപകരെല്ലാം ഓൺലൈൻ ക്ലാസിനായി സ്‌കൂളിലെത്തണം. അവർക്കെല്ലാം കുഴിനിറഞ്ഞ റോഡ് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. നാട്ടുകാർക്കും ഇതു വലിയ ബുദ്ധിമുട്ടാകുന്നുണ്ടെന്ന് എനിക്ക് അറിയാം.
 എത്രയും വേഗം റോഡു നന്നാക്കണേ. ഞാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനു സങ്കടം പറഞ്ഞു കത്ത് അയച്ചിട്ടുണ്ട്. എത്രയും വേഗം റോഡ് നന്നാക്കുമെന്നാണു പ്രതീക്ഷ’.

July 08
12:53 2021

Write a Comment

Related News