SEED News

എന്റെ വീട്ടിലും അയൽപക്കത്തും അടുക്കളത്തോട്ടം പദ്ധതി തുടങ്ങി

കൊപ്പം പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളും മാതൃഭൂമി സീഡ് പദ്ധതിയുംചേർന്ന് നടപ്പാക്കുന്ന എന്റെ വീട്ടിലും അയൽപക്കത്തും അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി.

ഓണത്തിന് ഒരുമുറം പച്ചക്കറിയെന്ന സംസ്ഥാനസർക്കാരിന്റെ പദ്ധതിയുമായി സഹകരിച്ച് പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. 10 പഞ്ചായത്തുകളിലായി സ്കൂളുമായി ബന്ധപ്പെട്ട 5,000 വീടുകളിൽ ചുരുങ്ങിയത് ഒരുലക്ഷം പച്ചക്കറിത്തൈകളെങ്കിലും വെച്ചുപിടിപ്പിക്കും. നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്തു. കൃഷിമന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ മുഖ്യസന്ദേശം നൽകി. ഇറാംഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് അധ്യക്ഷതവഹിച്ചു. സ്കൂളിന്റെ അക്കാദമിക് ഹെഡ്‌ഡും വൈസ് പ്രസിഡന്റുമായ കേണൽ ജൂലിയസ് റോക്ക്, സി.ഇ.ഒ. മനോഹർ വർഗീസ്, കേരള കാർഷിക സർവകലാശാലാ മുൻ വൈസ് ചാൻസലർ പ്രൊഫ. കെ.വി. പീറ്റർ, സിസ ഡയറക്ടർ ഡോ. സി.കെ. പീതാംബരൻ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണിക്കൃഷ്ണൻ, കൃഷി ഉപഡയറക്ടർ ദീപ, കൊപ്പം കൃഷി ഓഫീസർ അനൂജ, സസ്റ്റ ലൈഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. അജിത് ശങ്കർ, ഇറാം ഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത്‌ സി.ഇ.ഒ. റസാക്ക്, മാത്യഭൂമി പലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഉമ്മർ, സ്കൂൾ മാനേജർ സി.കെ. അബ്ദുൽസമദ് എന്നിവർ സംസാരിച്ചു.

July 13
12:53 2021

Write a Comment

Related News