SEED News

സീഡ് മാങ്ങാദിനം ആചരിച്ചു

തൊക്കിലങ്ങാടി: മാങ്ങയുടെ ദിനത്തിൽ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്‌ പ്രതിനിധികൾ അഞ്ചുവർഷം മുമ്പ് നട്ട് പിടിപ്പിച്ച എം.കെ.എസ്. മാന്തോപ്പ് സന്ദർശിക്കാനെത്തി. മെരുവമ്പായി പള്ളിപറമ്പിൽ വളർന്നുവരുന്ന മാവിൻ തൈകൾ നല്ലരീതിയിൽ പരിപാലിക്കുന്നത് ശുഭസൂചനയാണ് നൽകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത സ്കൂൾ പ്രിൻസിപ്പൽ പി.ലത പറഞ്ഞു.

പുതിയ മാവിൻതൈയും വെച്ചുപിടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സി.കെ.മുഹമ്മദ് നൗഫൽ അധ്യക്ഷതവഹിച്ചു. മഹല്ല് കമ്മിറ്റി സെക്രട്ടറി പി.പി.അഷ്‌റഫ് ഹാജി മുഖ്യാത്ഥിതിയായി. അധ്യാപകരായ എ.പി.രജീഷ്, എസ്.ആർ.ശ്രീജിത്ത്, സീഡ് ക്ലബ്ബ്‌ കോ ഓർഡിനേറ്റർ രാഗേഷ് തില്ലങ്കേരി, കെ.മിഥുൻ, മുനീർ കൊട്ടാരത്തിൽ, അഫ്നാസ് എന്നിവർ സംസാരിച്ചു.

July 23
12:53 2021

Write a Comment

Related News