SEED News

മധുരവനം പദ്ധതിയുമായി സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ

കോഴിക്കോട്: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് മധുരവനം പദ്ധതിയാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലും വീടുകളിലും മധുരവനങ്ങൾ നിർമിക്കും. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾക്ക് തുണിസഞ്ചി വിതരണം ചെയ്യുന്ന ‘തുണയാക്കാം തുണിസഞ്ചി’ പദ്ധതി വാർഡ് മെമ്പർ ജോർജ്‌കുട്ടി വിളക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ ജിന്റോ ജെയിംസ്, അനീഷ സാജു, വിദ്യാർഥികളായ അഖിൽ നിധീഷ്, ഇവാൻ ഷിജോ, ഡെൽന തേരേസ ഡാരിസ്, ഡെല്ല ആൻ ഡാരിസ്, ഈവ സാറ ഷിജോ എന്നിവർ നേതൃത്വം നൽകി.

July 29
12:53 2021

Write a Comment

Related News