SEED News

സീഡ് അധ്യാപക ശില്പശാല നാളെ


ആലപ്പുഴ: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്നുനടത്തുന്ന സീഡ് പദ്ധതിയുടെ 2021-22 വർഷത്തെ അധ്യാപക ശില്പശാല ഞായറാഴ്ച ഓൺലൈനായി നടക്കും. 
മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
എറണാകുളം, കോട്ടയം, ആലപ്പുഴ  എന്നീ ജില്ലകളിലെ അധ്യാപകർ പങ്കെടുക്കും. മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ എസ്.കെ. മയൂര അധ്യക്ഷത വഹിക്കും. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് സി.എസ്.ആർ. ഡിപ്പാർട്ട്മെന്റ് മേധാവി കെ. തമ്പിജോർജ് സൈമൺ മുഖ്യപ്രഭാഷണം നടത്തും.
കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ, ആലപ്പുഴ മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ, കൊച്ചി ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, കോട്ടയം യൂണിറ്റ് മാനേജർ ടി. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
സീഡ് പദ്ധതിയിൽ ചേരാൻ താത്പര്യമുള്ള സ്കൂളുകൾ ബന്ധപ്പെടുക:-  9495919720.

July 29
12:53 2021

Write a Comment

Related News