SEED News

ചത്തിയറ വി.എച്ച്.എസ്.എസിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി


ചാരുംമൂട് : താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ സഞ്ജീവനി സീഡ് ക്ലബ്ബിന്റെ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്കു തുടക്കമായി. കൃഷിവകുപ്പിൽനിന്നു ലഭിച്ച പച്ചക്കറിവിത്തുകൾ കുട്ടികൾക്കു നൽകി പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എസ്. ജമാൽ അധ്യക്ഷനായി.
 എച്ച്.എം. ജി.കെ. ജയലക്ഷ്മി, അധ്യാപകരായ കെ.എൻ. കൃഷ്ണകുമാർ, സി. അനിൽകുമാർ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ബീഗം കെ. രഹ്ന തുടങ്ങിയവർ പങ്കെടുത്തു.

July 29
12:53 2021

Write a Comment

Related News