SEED News

സീഡ് ക്ലബ്ബ് ഉഴുവ സ്കൂളിൽ വെബിനാർ നടത്തി


ചേർത്തല: ദേശീയ രക്ഷാകർത്തൃ ദിനത്തിൽ ഉഴുവ ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് രക്ഷിതാക്കൾക്കായി കോവിഡ് പശ്ചാത്തലവും രക്ഷാകർത്തൃത്വവും എന്ന വിഷയത്തിൽ വെബിനാർ നടത്തി. 
കോട്ടയം മാന്നാനം കെ.ഇ. കോളജിലെ എം.എസ്. ഡബ്ല്യൂ. വിദ്യാർഥിനികളായ അൽഫിയ പി. ഷംസ്, മരിയ പാസ്‌കൽ എന്നിവർ ക്ലാസെടുത്തു. കുട്ടികളുടെ മാനസിക സംഘർഷങ്ങൾ എങ്ങനെ കുറയ്ക്കാം, മൊബൈൽ ഉപയോഗം എങ്ങനെ നിയന്ത്രിക്കാം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. റിട്ട. എച്ച്.എം. കെ.എസ്. സുശീലൻ ഉദ്ഘാടനം 
ചെയ്തു. 
എസ്.എം.സി. ചെയർമാൻ സജികുമാർ അധ്യക്ഷനായി. പി.കെ. പ്രമോദ്, സീഡ് കോ-ഓർഡിനേറ്റർ ടി. രശ്മി, അധ്യാപകരായ ലിലി, ഭാഗ്യ, പ്രേംജി, സരിത, ശോഭന, വിനോവിൻ എന്നിവർ നേതൃത്വം നൽകി.

July 29
12:53 2021

Write a Comment

Related News