SEED News

ലോക കടുവ ദിനം ആചരിച്ചു

മലയമ്മ:മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മലയമ്മ എ.യു.പി സ്കൂളിൽ ലോക കടുവ ദിനം ആചരിച്ചു . കുന്നമംഗലം എ.ഇ.ഒ പോൾ കെ ജെ  പ്രോഗ്രാം ഉദ്ഘാടനം ചെയ്തു . പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പ്രകൃതി സംരക്ഷകനുമായ പ്രവീൺ പ്രേംകുമാർ ക്ലാസ് എടുത്തു. കുന്നമംഗലം സബ്ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നുമുള്ള സീഡ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.  പ്രവീൺ പ്രേം കുമാറിന്റെ ക്ലാസ് കുട്ടികൾക്ക് വേറിട്ട അനുഭവം ആയി . വനത്തെ കുറിച്ചും വന്യ ജീവികളെ കുറിച്ചും കൂടുതൽ അറിയാനും മനസിലാക്കാനും സാധിച്ചു എന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.പ്രധാനാദ്ധ്യാപകൻ രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷൻ ആയ ചടങ്ങിൽ ബീന.എൻ , കൃഷ്ണൻകുട്ടി , വാസു വി.ടി , ജിജി വി.കെ എന്നിവർ സംസാരിച്ചു 

July 31
12:53 2021

Write a Comment

Related News