reporter News

തോടുസംരക്ഷണത്തിന് പദ്ധതി വേണം

എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ വെള്ളപാലക്കണ്ടി ചിറക്കൽതാഴെ രണ്ട്, മൂന്ന് വാർഡുകളിലൂടെ ഒഴുകുന്ന തോട്ടിൽ മാലിന്യം നിറയുകയാണ്. ഈ തോട് വൃത്തിയായാൽ പ്രദേശത്തുള്ളവർക്ക് കുളിക്കുകയും മറ്റ് ജലസേചന ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയുംചെയ്യാം. വേനലിലും നീരൊഴുക്ക് സൂക്ഷിക്കുന്നതിനാൽ ജലക്ഷാമം കുറയ്ക്കും.

കരുമല ഉപ്പുംപെട്ടി തച്ചൻ പൊയിൽ പാറയുടെ താഴെയുളള വയലിൽനിന്നാണ് ഈ തോട് തുടങ്ങുന്നത്. കാരാട്ടുതാഴെ ഒരു വലിയതോടുമായി ചേർന്ന് പാലംതലക്കൽ വഴി എസ്റ്റേറ്റ്മുക്കിലൂടെ പൂനൂർപ്പുഴയിലേക്ക് ചേരുന്നു. ഈ പ്രദേശത്തെ ആളുകൾ മാലിന്യംതള്ളുന്നതിനാൽ പ്ലാസ്റ്റിക് ഉൾപ്പെടെ ഓരോസ്ഥലത്ത് തങ്ങിനിൽക്കുകയാണ്. ഇവിടുത്തെ ജനങ്ങൾക്ക് ബോധവത്കരണം നൽകുകയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരം മാലിന്യങ്ങൾ ശേഖരിക്കുകയും കുടുംബശ്രീയുടെ നേതൃത്വത്തിലും മറ്റും പൊതുജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുകയുംവേണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.


സീഡ് റിപ്പോർട്ടർ,
നൂർ മുഹമ്മദ് അഫ്നാൻ
പത്താം ക്ലാസ് 
ജി.എച്ച്.എസ്.എസ് പൂനൂർ.

August 13
12:53 2021

Write a Comment