reporter News

അണ്ടിപ്പിള്ളിക്കാവ് വളവിൽ സുരക്ഷാ നടപടി വേണം

പറവൂർ: ദേശീയപാത-66 മൂത്തകുന്നം-പറവൂർ റോഡിൽ അപകടകരമായ അണ്ടിപ്പിള്ളിക്കാവ് വളവിൽ റോഡ്സുരക്ഷാ സംവിധാനം ഒരുക്കണം. വീതികുറഞ്ഞ ഈ വളവിൽ ട്രാൻസ്‌ഫോർമറും തിരക്കും ഏറെയാണ്. രണ്ടു സൈഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കൊടുംവളവിന്റെ വീതിക്കുറവ് ഡ്രൈവർമാർക്ക് മനസ്സിലാകില്ല. ഇതുമൂലം അപകടം ഇവിടെ നിത്യസംഭവമാണ്.

കഴിഞ്ഞദിവസം ഇവിടെയുള്ള ബാങ്ക് എ.ടി.എമ്മിലേക്ക് വാഹനം ഇടിച്ചുകയറി. കണ്ടെയ്‌നർ ലോറി എച്ച്.ഡി.പി.വൈ. സ്കൂൾമതിൽ ഇടിച്ചുതകർത്ത സംഭവം ഉൾപ്പെടെയുള്ളവയുണ്ടായി. നിരന്തരം അപകടം ഉണ്ടായിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ല. തൊട്ടടുത്ത് ഒട്ടേറെ വിദ്യാർത്ഥികൾ പഠിക്കുന്ന എച്ച്.ഡി.പി.വൈ. സ്കൂൾ ഉണ്ട്.

കുട്ടികളും രക്ഷിതാക്കളും കാൽനട യാത്രികരും ഭയപ്പാടോടെയാണ് കടന്നുപോകുന്നത്.

വാഹനങ്ങളുടെ അമിതവേഗം, സിഗ്നൽ ബോർഡുകളുടെ അഭാവം എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു. അധികൃതർ റോഡ്സുരക്ഷ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്.

ശാമിലി റഷീദ്

മാതൃഭൂമി സീഡ് റിപ്പോർട്ടർ

എച്ച്.ഡി.പി.വൈ. ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ,

അണ്ടിപ്പിള്ളിക്കാവ്‌

August 15
12:53 2021

Write a Comment