SEED News

കർഷകദിനത്തിൽ കുട്ടിക്കർഷകന് ആദരം

ആയാപറമ്പ്: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ  കുട്ടിക്കർഷകൻ ചെറുതന പുത്തൻപുരയിൽ  അഭിഷേകിനെ സീഡ് ക്ലബ്ബ്‌ ആദരിച്ചു. പത്താം ക്ളാസ് വിദ്യാർഥിയായ അഭിഷേകിന്റെ അച്ഛൻ ബിജുവും മാതൃകാ കർഷകനാണ്. കരുവാറ്റ ഈഴാംകേരിയിലെ  സ്വന്തം പാടത്തും പാട്ടത്തിനെടുത്ത സ്ഥലത്തും ഇവർ വർഷങ്ങളായി നെൽക്കൃഷി ചെയ്യുന്നു.  ഇടവിളയായി വാഴ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ എന്നിവയും പലതരത്തിലുള്ള പച്ചക്കറികളും കൃഷിചെയ്യുന്നു. സീഡ് ക്ളബ്ബ്‌ അംഗങ്ങൾക്ക് വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്കായി പരിശീലനവും ആവശ്യമായ വിത്തുകളും അഭിഷേകാണു നൽകുന്നത്. അഭിഷേക്  എസ്.പി.സി.യൂണിറ്റിലെ സീനിയർ കേഡറ്റു കൂടിയാണ്. ഹെഡ്മിസ്ട്രസ് ശ്രീനി ആർ. കൃഷ്ണൻ  അധ്യാപകരായ സിന്ധുമോൾ, സജീവ്കുമാർ, ജസീന്ത, എസ്.പി.സി. സി.പി.ഒ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർക്കൊപ്പം വീട്ടിലെത്തിയാണ് അഭിഷേകിനെ ആദരിച്ചത്. അഭിഷേകിന്റെ കൃഷിയിടവും സന്ദർശിച്ചു.  

August 19
12:53 2021

Write a Comment

Related News