SEED News

കുട്ടിത്തോട്ടങ്ങളൊരുക്കി മാതൃഭൂമി സീഡ് ക്ലബ്ബ്

കഞ്ഞിക്കുഴി: മഹാമാരിയുടെ നാളുകളിൽ സ്കൂളിൽനിന്ന് അകന്ന്, വീട്ടിൽക്കഴിയുന്ന കുരുന്നുകളിലെ വിരസതയകറ്റാൻ കുട്ടിത്തോട്ടം പദ്ധതിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ സീഡ്ക്ലബ്ബാണ് പദ്ധതി തുടങ്ങിയത്. ക്ലബ്ബ്‌ അംഗങ്ങളായ എം. ഗൗരിജിത്ത്, എനസ് ആനന്ദ്, ഗോകുൽരാജ്, സോന എസ്.രാജ്, അക്ഷയ് അനീഷ് എന്നിവരാണ് കഞ്ഞിക്കുഴി പഞ്ചായത്ത് 16-ാം വാർഡിൽ പച്ചക്കറിക്കൃഷി തുടങ്ങിയത്. 
വിത്തുനടീൽ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ.കെ. പ്രസന്നൻ നിർവഹിച്ചു. ചേർത്തലസ്വദേശി രാധാകൃഷ്ണനാണ് കൃഷിചെയ്യാൻ സ്ഥലംനൽകിയത്. പി.ടി.എ. പ്രസിഡന്റ് അക്ബർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാർ, പ്രഥമാധ്യാപിക ഗീത ദേവി, അധ്യാപകരായ ഡൊമനിക് സെബാസ്റ്റ്യൻ, രമാദേവി, ജോൺസൺ, സീഡ് കോ-ഓർഡിനേറ്റർ സിനി പൊന്നപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കർഷകരായ കെ.പി. ശുഭകേശനെയും സുജിത്ത് സ്വാമിനികത്തലിനെയും 
ആദരിച്ചു.

August 26
12:53 2021

Write a Comment

Related News