നക്ഷത്രവനം പദ്ധതിയുമായി ജ്ഞാനോദയ സ്‌കൂൾ
മൈക്കാവ്: സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നക്ഷത്രവനം പദ്ധതിയാരംഭിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നക്ഷത്രവനം പദ്ധതിയിലൂടെ ജന്മനക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള ഔഷധസമ്പന്നമായ 27 വൃക്ഷത്തൈകൾ നട്ടുസംരക്ഷിക്കും.
സ്കൂൾ സീഡ് ക്ലബ്ബന്റെ സഹായത്തോടെ വിദ്യാർഥികൾ വീടുകളിലും നക്ഷത്ര വനമൊരുക്കുന്നുണ്ട്.
സ്കൂൾ ലോക്കൽമാനേജർ ഫാ. അനീഷ് കവുങ്ങുംപിള്ളിൽ, ഫാ. അജോഷ് കരിമ്പന്നൂർ, ഫാ. റെജി കോലാനിക്കൽ, കെ. ജസിത, ആഗ്നസ്‌മരിയ പോൾ, ഒലീവിയ മേരി ജോസഫ്, എൽഹാൻമാർക്ക് പോൾ, ഇഷിയ മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി.
September 08
12:53
2021