SEED News

സ്കൂൾ തുറക്കുമ്പോൾ 3 സി ഒഴിവാക്കുക


ആലപ്പുഴ : നവംബർ ഒന്നിനു സ്കൂൾതുറക്കുന്ന സാഹചര്യത്തിൽ അമിതാവേശത്തിൽ കുട്ടികൾ സ്കൂളുകളിൽ എത്തുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി മാതൃഭൂമി സീഡ് ബോധവത്കരണ ക്ലാസ് നടത്തി. എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിൽ നടന്ന ക്ലാസ് ആലപ്പുഴ മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് നയിച്ചു. 
കോവിഡ് മഹാമാരിയെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും വ്യാപനം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. മൂന്നു സി അഥവാ ക്രൗഡ് (കൂട്ടംചേരൽ), ക്ലോസ് കോൺടാക്ട് (അടുത്തിടപഴകൽ), ക്ലോസ്ഡ് സ്പേസ് (അടഞ്ഞ പരിസരം) എന്നിവ ഒഴിവാക്കണമെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടി. 
അത്തരം കാര്യങ്ങളിൽ സ്കൂൾ അധികൃതരും നിഷ്കർഷ പാലിക്കണം. 
സാനിറ്റൈസർ, മാസ്ക്, സാമൂഹികാകലം പാലിക്കൽ എന്നിവ കുട്ടികളുടെയിടയിൽ നിർബന്ധമായും വളർത്തേണ്ട ശീലങ്ങളാണ്. സോപ്പ് അഥവാ സാനിറ്റൈസർ എങ്ങനെ ഉപയോഗിക്കണമെന്നുള്ള
തിനെക്കുറിച്ച്‌ പരിശീലനവും നൽകി. 

October 05
12:53 2021

Write a Comment

Related News