തപാൽ ദിനമാഘോഷിച്ചു മാതൃഭൂമി സീഡ് ക്ലബ്ബ്
കൊല്ലകടവ്: മാവേലിക്കര തപാൽ ഓഫീസിലെ ജീവനക്കാർക്ക് ആശംസാകാർഡുകൾ നൽകിയും കത്തുകൾ അയച്ചും കൊല്ലകടവ് മുഹമ്മദൻ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ലോക തപാൽദിനം ആഘോഷിച്ചു. തപാൽ ഓഫീസിൽനിന്നു ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ഡെവലപ്പ്‌മെന്റ് ഓഫീസർ എസ്. ജയചന്ദ്രൻ ക്ലാസെടുത്തു. സീഡ് ക്ലബ്ബ് അംഗങ്ങളായ ഹാഷിം, എസ്തർ, ദേവിക, അഭിരാമി, ആരതി, ആനന്ദ്, അഞ്ജന, അർച്ചന, അക്‌സ എന്നിവർ പങ്കെടുത്തു. സീഡ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ, അധ്യാപകരായ എം.ആർ. സലീന, അരുൺ, മഞ്ജു കെ. ജോൺ എന്നിവർ നേതൃത്വം നൽകി.
October 12
12:53
2021