ബേക്കൽപുഴയിൽ മാലിന്യക്കൂമ്പാരം
ബേക്കൽ: ബേക്കൽ പുഴയിലും ബേക്കൽ പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം നിറയുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ഹൃദയമായ ബേക്കൽ കോട്ടയോട് ചേർന്ന് നിൽക്കുന്ന പുഴയ്ക്കാണ് ഈ ദുരവസ്ഥ. അറവുശാലകളിൽ തള്ളുന്ന അവശിഷ്ടങ്ങളും വീടുകളിലെ മാലിന്യവും പ്ലാസ്റ്റിക്കുമാണ് പുഴയിലെത്തുന്നത്. മാലിന്യനിക്ഷേപം പുഴയുടെ ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാണ്. രാത്രിയിലാണ് മാലിന്യം തള്ളുന്നത്. പാലത്തിൽ തെരുവുവിളക്കുകളും സി.സി.ടി.വി. ക്യാമറയും സ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ.
എം.മേധാ ലക്ഷ്മി
എട്ടാംതരം വിദ്യാർഥിനി
ജി.എച്ച്.എസ്. തച്ചങ്ങാട്
October 22
12:53
2021