SEED News

സോയിൽ സർവേ ഓഫീസിൽ മണ്ണ് സാംപിളുകൾ കൈമാറി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ

ആലപ്പുഴ: ലോക മണ്ണുദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ ആലപ്പുഴ സർവേ ഓഫീസിലെത്തി തങ്ങളുടെ വീട്ടിലെ മണ്ണ് സാംപിളുകൾ പരിശോധനയ്ക്കായി കൈമാറി. അഡ്മിനിസ്ട്രേറ്റർ ജയലക്ഷ്മി ഗിരീശൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജെസ്സി ആൻറണി, സീഡ് ക്ലബ്ബ്‌ അംഗങ്ങളായ അനഘാ വിനു, ആസിയ, കാർത്തിക്, മിലൻ, മുഹമ്മദ് ആദിൽ എന്നിവർചേർന്ന് സീനിയർ കെമിസ്റ്റ് ഇൻ-ചാർജ് ഇന്ദു ഭാസ്കറിന് സാംപിളുകൾ കൈമാറി. മുപ്പതോളം സാംപിളുകളാണ് കൈമാറിയത്. മണ്ണിലെ നൈട്രജന്റെ അളവ് പരിശോധിക്കുന്ന രീതി റിസർച്ച് അസിസ്റ്റൻറ്്‌ ആൻസി കുട്ടികളെ പരിചയപ്പെടുത്തി. റിസർച്ച് അസിസ്റ്റന്റ് മെറ്റിൽഡ ഡി. കോസ്റ്റ, സോയിൽ സർവേ ഓഫീസ് അംഗങ്ങളായ ധന്യ, ശ്രീജിത്ത്, അനീഷ്‌കുമാർ, അനിൽകുമാർ തുടങ്ങിയവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മണ്ണറിഞ്ഞു വളംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം നടപ്പാക്കിയത്. പരിശോധനാഫലം ഉടൻതന്നെ ലഭ്യമാക്കുമെന്ന് സോയിൽ സർവേ പ്രവർത്തകർ അറിയിച്ചു.

December 07
12:53 2021

Write a Comment

Related News