SEED News

ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിൽ സീഡ് വെബിനാർ

കുത്തിയതോട്: ഇ.സി.കെ. യൂണിയൻ ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെബിനാർ നടത്തി. ശുചിത്വം ആരോഗ്യം ലിംഗസമത്വം എന്നീ വിഷയത്തിലായിരുന്നു വെബിനാർ. പൂർവ വിദ്യാർഥിയും വടക്കാഞ്ചേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജനുമായ ഡോ. ടി.ടി. നീതു ടി.ടി. ക്ലാസെടുത്തു. കോവിഡ് പ്രതിരോധത്തിനായി പാലിക്കേണ്ട ആരോഗ്യശീലങ്ങൾ, കൗമാരകാലത്ത് കഴിക്കേണ്ട പോഷകാഹാരം തുടങ്ങിയവ ചർച്ചചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സമൂഹത്തിൽ തുല്യ സ്ഥാനവും തുല്യ അവകാശവുണ്ടെന്നും സ്ത്രീകളെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നത് ഉത്തരവാദിത്വമാണെന്നും സെമിനാർ ഓർമപ്പെടുത്തി. ഹെഡ്മിസ്ട്രസ് ജ്യോതി ജി.കെ. നായർ അധ്യക്ഷയായിരുന്നു. സീഡ് സ്കൂൾ കോ-ഓർഡിനേറ്റർ സി.കെ. ബീന, മാതൃഭൂമി സീഡ് ജില്ലാ കോ-ഓർഡിനേറ്റർ കീർത്തി കൃഷ്ണൻ, അധ്യാപിക വിജയശ്രീ എന്നിവർ സംസാരിച്ചു.

December 24
12:53 2021

Write a Comment

Related News