SEED News

സീഡ് ഹരിതവിദ്യാലയ പുരസ്കാരങ്ങൾ സമ്മാനിച്ചു

ആലപ്പുഴ: മാതൃഭൂമി സീഡിന്റെ 2020- 21 വർഷത്തെ ഹരിതവിദ്യാലയ പുരസ്കാരങ്ങൾ സമ്മാനിച്ചു. ആലപ്പുഴ ജില്ലാതല ശ്രേഷ്ഠഹരിത വിദ്യാലയപുരസ്കാരം കണിച്ചുകുളങ്ങര വി.എച്ച്.എച്ച്.എസിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സമ്മാനിച്ചു. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ഹരിതവിദ്യാലയം, ജെം ഓഫ് സീഡ്, ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ, എന്റെ കൃഷിത്തോട്ടം, മികച്ച ജൈവവൈവിധ്യ മാഗസിൻ, ഹരിതമുകുളം, ഹരിതജ്യോതി തുടങ്ങിയ പുരസ്കാരങ്ങളും വിതരണംചെയ്തു. മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ഫെഡറൽബാങ്ക് അസി. വൈസ് പ്രസിഡന്റും ചേർത്തല ബ്രാഞ്ച് മേധാവിയുമായ കെ.ആർ. വിഷ്ണുകുമാർ, ദേവസ്വം സെക്രട്ടറി പി.കെ. ധനേശൻ, കണിച്ചുകുളങ്ങര വി.എച്ച്.എച്ച്.എസ്.  മാനേജർ ഡി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ എം. ബാബു, സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാരായ സി. സിമി സുദർശൻ, വി.എസ്. ജൂഡിറ്റ് തുടങ്ങിയവർ സംസാരിച്ചു.

December 24
12:53 2021

Write a Comment

Related News