SEED News

സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കായി പരിസ്ഥിതി പഠനക്ലാസ്

ചാരുംമൂട്: കൊല്ലം സോഷ്യൽ ഫോറസ്ട്രി എസ്റ്റെൻഷൻ യൂണിറ്റ് നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കായി പരിസ്ഥിതി പഠനക്ലാസ് നടത്തി. പാലമേൽ ഗ്രാമപ്പഞ്ചായത്ത് അംഗം വേണു കാവേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബൈജു പഴകുളം അധ്യക്ഷനായി.പ്രഥമാധ്യാപിക ആർ. സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ്‌കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. ജയകുമാർ, അധ്യാപകരായ ആർ. സിനി, ജി.പി പ്രശോഭ് കൃഷ്ണൻ, എസ്. സുനിത, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫോറസ്റ്റ് ഓഫീസർമാരായ എം. സതീഷ്, പി.ആർ. ഗോപകുമാർ, പി.കെ. രമേഷ്, എസ്.ആർ. റജി എന്നിവർ ക്ലാസെടുത്തു. 

December 24
12:53 2021

Write a Comment

Related News