SEED News

ഭിന്നശേഷിക്കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സീഡ് ക്ലബ്ബ്‌

ചാരുംമൂട്: ഭിന്നശേഷിക്കുട്ടികളുടെ വീടുകളിൽ ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങളുമായി പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ്‌ എത്തി. സ്കൂളിൽ എത്താനാകാത്ത കുട്ടികൾക്കാണ് സമ്മാനങ്ങൾ നൽകിയത്.
ക്രിസ്മസ് പ്രമാണിച്ച് സ്കൂളിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, ശാരീരിക അവശതമൂലം സ്കൂളിൽ എത്താൻകഴിയാത്ത ഭിന്നശേഷിവിഭാഗം കുട്ടികൾക്കും ആഘോഷത്തിന് അവസരമൊരുക്കാൻ സീഡ് ക്ലബ്ബ്‌ തീരുമാനിക്കുകയായിരുന്നു. സാന്റാക്ലോസിന്റെ വേഷംധരിച്ച് കാരൾഗാനങ്ങളുടെ അകമ്പടിയോടെയാണ് വീട്ടിലെത്തി സമ്മാനങ്ങൾ കൈമാറിയത്.
സ്നേഹസ്പർശം എന്നപേരിൽ നടത്തിയ പരിപാടിക്ക്‌ സീഡ് കോ-ഓർഡിനേറ്റർ എം. സുധീർഖാൻ റാവുത്തർ, ഷാനു, കൃഷ്ണകുമാർ, മിഥുൻ മഹേഷ്, ആദിത്യൻ തുടങ്ങിവർ നേതൃത്വം 
നൽകി. 

December 27
12:53 2021

Write a Comment

Related News