SEED News

കീഴ്‌വന്മഴി പാടശേഖരത്തിലെ മോട്ടോർ പ്രവർത്തനമാരംഭിച്ചു



നടപടി മാതൃഭൂമി 
സീഡ് റിപ്പോർട്ടറുടെ 
വാർത്തയെത്തുടർന്ന്
പാണ്ടനാട്: പാണ്ടനാട് കീഴ്‌വന്മഴി പാടശേഖരത്തിലെ മോട്ടോർ പ്രവർത്തനമാരംഭിച്ചു. 2019-20 കാലഘട്ടത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് ഡിവിഷനിൽനിന്നു ലഭിച്ച 40 എച്ച്.പി. മോട്ടോർ മൂന്നുവർഷമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. പാണ്ടനാട് സ്വാമി വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിനു പിന്നിലുള്ള പുരയിൽ നോക്കുകുത്തിയായിരുന്ന മോട്ടോർ നന്നാക്കണമെന്നാവശ്യപ്പെട്ട്‌ മാതൃഭൂമി സീഡ് രംഗത്തുവന്നു. സ്കൂളിലെ സീഡ് റിപ്പോർട്ടർ കൂടിയായ വിദ്യാർഥിനി അപർണ അനിൽ വിഷയം മാതൃഭൂമിയിൽ വാർത്തയാക്കി. ഇതേത്തുടർന്നാണ് നടപടിയുണ്ടായത്. 
കഴിഞ്ഞദിവസം മോട്ടോറിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വത്സലാ മോഹൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആശ വി. നായർ അധ്യക്ഷയായി. 
എൽസി കോശി, എസ്. ശാന്തി, ബിന്ദു സുനിൽ, ഏലിയാമ്മ ജോസഫ്, രശ്മി ഗോപാലകൃഷ്ണൻ, സ്മിത എസ്. കുറുപ്പ്, ജി. കൃഷ്ണകുമാർ, ടി.കെ. ശശി, ബി. ഷിഹാബുദ്ദീൻ, ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.

January 07
12:53 2022

Write a Comment

Related News