SEED News

സീഡ് ക്ലബ്ബ് കുട്ടികൾക്കായി റോഡുസുരക്ഷാ ബോധവത്കരണ ക്ലാസ്

ചാരുംമൂട് : റോഡുസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. മോട്ടോർവാഹന വകുപ്പിന്റെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. എച്ച്.എം. കെ.ജെ. രശ്മി, ആർ. രതി, എം. മുരളി, ജെ. കൃഷ്ണപ്രിയ, സീഡ് കോ-ഓർഡിനേറ്റർ എം. സുധീർഖാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. സുനിൽ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്. സതീഷ്, ശ്രീജി നമ്പൂതിരി എന്നിവർ ക്ലാസിനു നേതൃത്വം നൽകി.    

January 28
12:53 2022

Write a Comment

Related News