SEED News

പറവകൾക്കു ദാഹജലം ഒരുക്കി സീഡ് ക്ലബ്ബ് കുട്ടികൾ

ചാരുംമൂട്: പറവകൾക്കു ദാഹജലം ഒരുക്കി മാതൃകയാവുകയാണ് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് പ്രവർത്തകർ. വേനൽക്കാലമായതോടെ സമീപപ്രദേശങ്ങളിലെ ജലാശയങ്ങളും മറ്റും വറ്റിവരളുന്ന സാഹചര്യം മുന്നിൽക്കണ്ടാണു കുട്ടികൾ ദാഹജലം ഒരുക്കുന്നത്. 
മൺപാത്രങ്ങളിലും മറ്റു പാത്രങ്ങളിലും മരക്കൊമ്പുകളിൽ കെട്ടിയും മതിലിന്മേൽ വെച്ചും പക്ഷികൾക്കു യഥേഷ്ടം വെള്ളംകുടിക്കാൻ കഴിയുന്ന രീതിയിലാണിത് ഒരുക്കുന്നത്. സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഒന്നിലധികം തണ്ണീർക്കുടങ്ങൾ ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് സീഡ് പ്രവർത്തകർ. എച്ച്.എം. കെ.ജെ. രശ്മി, സീഡ് കോ-ഓർഡിനേറ്റർ എം. സുധീർഖാൻ റാവുത്തർ എന്നിവർ നേതൃത്വം നൽകുന്നു.

January 28
12:53 2022

Write a Comment

Related News