SEED News

ബാലികാദിനത്തിൽ മാതൃഭൂമി സീഡ് റിപ്പോർട്ടർക്ക് ആദരം

പാണ്ടനാട്: ദേശീയ ബാലികാദിനത്തോടനുബന്ധിച്ചു പാണ്ടനാട് സ്വാമിവിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് റിപ്പോർട്ടർ അപർണ അനിലിനെ പാണ്ടനാട് എം.വി. ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു. 2019 - 20 കാലയളവിൽ പാണ്ടനാട് കീഴ്‌വന്മഴി പാടശേഖരത്തിനു ചെങ്ങന്നൂർ ബ്ലോക്ക് ഡിവിഷനിൽനിന്നു ലഭിച്ച 40 എച്ച്.പി. മോട്ടോർ മൂന്നുവർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണെന്ന വാർത്ത അപർണ റിപ്പോർട്ടുചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടൽ കൊണ്ടു മൂന്നു മാസത്തിനുള്ളിൽ തന്നെ മോട്ടോർ പ്രവർത്തനയോഗ്യമാക്കി വെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ചു. പമ്പാനദിയിൽനിന്നു കൃഷിഭൂമിയിലേക്കു വെള്ളം എത്തിക്കുന്നതിനുള്ള ഏകമാർഗമായ ഈ മോട്ടോർ പ്രവർത്തനസജ്ജമായത് ഈ വിളവുകാലത്ത് കർഷകർക്ക് ഏറെ ആശ്വാസം നൽകുന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ജി. കൃഷ്ണകുമാർ അപർണയെ പൊന്നാടയണിയിച്ചാദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ പുസ്തകം സമ്മാനിച്ചു. അധ്യാപകരായ ആർ. രാജേഷ്, ബിന്ദു എ. പോൾ, കൃഷ്ണൻ നമ്പൂതിരി, ജി. ദിനു എന്നിവർ പങ്കെടുത്തു. 

January 28
12:53 2022

Write a Comment

Related News