SEED News

സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടമൊരുക്കി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ

ചാരുംമൂട്: ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ കൃഷിഭവനവുമായി ചേർന്ന് സ്കൂൾ അങ്കണത്തിൽ ജൈവ പച്ചക്കറിത്തോട്ടമൊരുക്കി. 
താമരക്കുളം കൃഷിഭവനിൽനിന്നു ലഭിച്ച 50 ഗ്രോബാഗുകളിൽ വെണ്ട, വഴുതന, ചീര, തക്കാളി, പച്ചമുളക് തുടങ്ങിയവ നട്ടു. അസി.കൃഷി ഓഫീസർ അനീഷ് പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ. ഡെയ്‌സി മോൾ, ശ്രീലേഖ, അനിലാ തോമസ്, പാട്രിക്, സിസ്റ്റർ ജാസ്മിൻ, സീഡ് കോ-ഓർഡിനേറ്റർ ആൻസി ആർ. ജോസ് എന്നിവർ സംസാരിച്ചു.    

February 18
12:53 2022

Write a Comment

Related News