കുട്ടികൾക്കായി സീഡ് ക്ലബ്ബിന്റെ കരാട്ടെ പരിശീലനം
ചാരുംമൂട്: ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾക്കായി കരാട്ടെ പരിശീലനം തുടങ്ങി. അഞ്ചുമുതൽ പത്തുവരെ വയസ്സുള്ള കുട്ടികൾക്കാണു പരിശീലനം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു പരിശീലനം ഉദ്ഘാടനം ചെയ്തു.
പി.ടി.എ. വൈസ് പ്രസിഡന്റ് ഇന്ദുലേഖ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സിനുഖാൻ, ഗ്രാമപ്പഞ്ചായത്തംഗം അനില തോമസ്, സ്കൂൾ മാനേജർ ഫാ. നിബു നെപ്പോളിയൻ, ഹെഡ് മിസ്ട്രസ് ഡെയ്‌സിമോൾ, കരാട്ടെ മാസ്റ്റർ രാജൻ, സോന, ബീനാമോൾ,സീഡ് കോ-ഓർഡിനേറ്റർ ആൻസി ആർ. ജോസ് എന്നിവർ പ്രസംഗിച്ചു.
February 18
12:53
2022