SEED News

മണപ്പുറം സെയ്ന്റ് തെരേസാസ് ഹൈസ്കൂളിൽ കുട്ടികളുടെ റേഡിയോനിലയം തുടങ്ങി


പൂച്ചാക്കൽ: മണപ്പുറം സെയ്‌ന്റ് തെരേസാസ് ഹൈസ്‌കൂളിൽ കുട്ടികളുടെ റേഡിയോനിലയം തുടങ്ങി. 
തെരേസ്യൻ വോയ്‌സ് എന്ന ഈ റേഡിയോനിലയത്തിൽ കുട്ടികളെ കൃഷിയിലേക്ക് താത്‌പര്യമുള്ളവരാക്കുന്നതിന്റെ ഭാഗമായി ‘എന്റെ കൃഷിത്തോട്ടം’ പരിപാടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണ ബോധവത്കരണത്തിനായി ‘പ്രകൃതി നമ്മുടെ അമ്മ’ തുടങ്ങിയ 
പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. 
സ്‌കൂളിലെ മാതൃഭൂമിസീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് റേഡിയോനിലയം ആരംഭിച്ചത്. 
ഏതാനും ആഴ്ചകളായി റേഡിയോ ജോക്കി ആകാനുള്ള പരിശീലനം കുട്ടികൾക്ക് നൽകി വരുകയായിരുന്നു. കൊച്ചി ആകാശവാണിയുടെ മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ ആദ്യ പ്രക്ഷേപണം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.  
എസ്.എച്ച്. എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളുടെ കോർപ്പറേറ്റ് മാനേജർ റവ.ഡോ. സാജു മാടവനക്കാട് ഓൺലൈനായി മുഖ്യഭാഷണം നടത്തി. 
കുട്ടികളുടെ വിവിധ പരിപാടികളും ആദ്യ പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തിയിരുന്നു. തെരേസ്യൻ വോയ്‌സിലെ കുട്ടി ജോക്കികൾ 
പരിപാടികൾ ഭംഗിയായി അവതരിപ്പിച്ചു.

February 28
12:53 2022

Write a Comment

Related News