SEED News

റിസർവോയർ പരിസരശുചീകരണവുമായി പെരുവണ്ണാമൂഴി ഫാത്തിമ എ.യു.പി. സ്‌കൂൾ

പെരുവണ്ണാമൂഴി: ഫാത്തിമ എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ പെരുവണ്ണാമൂഴി റിസർവോയർതീരം ശുചീകരിച്ചു. പ്രധാനാധ്യാപിക ജെസി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികളായ ഗൗതം ചന്ദ്ര, ജോൺ കെ. പ്രിൻസ്, നന്ദജ്, ഓസ്റ്റിൻ, ആതിര ശ്രീനന്ദന, അലന്റ തുടങ്ങിയവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂളിലെ വിവിധ അധ്യാപകർ കുട്ടികൾക്കുവേണ്ട നിർദേശങ്ങൾ നൽകി. കുട്ടികളിൽ പ്രകൃതിസംരക്ഷണ അവബോധം ഉളവാക്കുന്നതിനും പ്ലാസ്റ്റിക് വിമുക്തനാടിനായും കുട്ടികൾ പുഴയോരത്തുനിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ചക്കിട്ടപാറ പഞ്ചായത്ത് ഹരിതകർമസേനയെ ഏൽപ്പിച്ചു.

March 05
12:53 2022

Write a Comment

Related News