തണ്ണീർത്തടത്തിൽ "കുഞ്ഞറിയിപ്പ്" ബോർഡുകളുമായി സീഡ്
വെണ്ണിയോട്: ലോക തണ്ണീർത്തട സംരക്ഷണ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടിയുമായി വെണ്ണിയോട് എസ്.എ.എൽ.പി.സ്കൂൾ സീഡ് പ്രവർത്തകർ. തണ്ണീർത്തട സംരക്ഷണ ദിനത്തോടനുബന്ധിച്ച് കുരുന്നുകൾ "കുഞ്ഞറിയിപ്പ്" എന്ന പേരിൽ തണ്ണീർത്തട സംരക്ഷണ മുന്നറിയിപ്പ് ബോർഡുകൾ തയ്യാറാക്കുകയും, അടുത്തുള്ള തണ്ണീർത്തടങ്ങൾ സന്ദർശിച്ച് അവ സ്ഥാപിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ സഹായത്തോടെയാണ് കുട്ടികൾ ഇത്തരത്തിൽ ഒരു പ്രവർത്തനം ഏറ്റെടുത്തത്. സ്കൂൾ പ്രധാനാധ്യാപിക ദിവ്യ അഗസ്റ്റിൻ, സ്കൂൾ സീഡ് കോർഡിനേറ്റർ ശരത് റാം, അധ്യാപകരായ ജ്യോതി പി,ജിൻസി മാത്യു, രേഷ്മ എം.ബി എന്നിവർ നേതൃത്വം നൽകി.
March 19
12:53
2022