SEED News

ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി സീഡ് അംഗങ്ങൾ

വീയപുരം: ലോക ജലദിനത്തിൽ ജലസംരക്ഷണ പ്രതിജ്ഞയുമായി വീയപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ. ജലസംരക്ഷണ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചു പമ്പയാറിന്റെ തീരത്തുള്ള സംരക്ഷിത വനമായ വീയപുരം സർക്കാർ തടിഡിപ്പോയിലെത്തിയാണ് അംഗങ്ങൾ പ്രതിജ്ഞയെടുത്തത്. കോ-ഓർഡിനേറ്റർ അപർണ കെ. ആനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി എ.എസ്. വിമല, എസ്. സ്‌നേഹ, വൈ.എസ്. അനീഷ എന്നിവർ നേതൃത്വം നൽകി.

April 02
12:53 2022

Write a Comment

Related News