SEED News

പരിസ്ഥിതിദിനം ആഘോഷിച്ചു

ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ്ക്ലബ്ബ്‌ പരിസ്ഥിതിദിനത്തിൽ ശലഭോദ്യാനം നിർമിച്ചു. ചെമ്പരത്തി, തെറ്റി, പാഷൻഫ്രൂട്ട്, വേലിപ്പരത്തി, നക്ഷത്രപ്പൂച്ചെടി, കറിവേപ്പ്, അരളി തുടങ്ങി ചിത്രശലഭങ്ങൾ ആഹാരത്തിനും പ്രജനനത്തിനും ആശ്രയിക്കുന്ന സസ്യങ്ങളെ നട്ടുപിടിപ്പിച്ചാണ് ശലഭോദ്യാനമൊരുക്കിയത്. സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ ഗീത ജി. നായർ നേതൃത്വം നൽകി. സ്കൂളങ്കണത്തിലൊരുക്കിയ ശലഭോദ്യാനം വനമിത്ര  അവാർഡ് ജേതാവ് റാഫി രാമനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് വി. ശ്രീകുമാരി, ടി. ശ്രീജ, പഞ്ചായത്തംഗം ആര്യാ ആദർശ്, സ്റ്റാഫ് സെക്രട്ടറി സി. അമ്പിളി  എന്നിവർ സംസാരിച്ചു.

June 27
12:53 2022

Write a Comment