SEED News

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

എടത്വാ:  എടത്വാ സെയ്‌ന്റ്  മേരീസ് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ്‌ക്ലബ്ബിന്റെ നേതൃത്വത്തിൽ   സെയ്‌ന്റ് ജോർജ് പള്ളിക്കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സ്കൂളിലെ കുളത്തിൽ കഴിഞ്ഞകൃഷിയിൽ വിരിഞ്ഞ മത്സ്യക്കുഞ്ഞുങ്ങളെ കുട്ടികളും അധ്യാപകരും, പി.ടി.എ. പ്രതിനിധികളും ചേർന്ന് ജലാശയത്തിലേക്ക് നിക്ഷേപിക്കുകയായിരുന്നു.  പ്രധാന അധ്യാപിക ജെസി പി. ജോൺ, പി.ടി.എ.  പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര, ബി.ആർ.സി. കോർഡിനേറ്റർ മായാലക്ഷ്മി എന്നിവർ സംസാരിച്ചു. സീഡ് കോ-ഓർഡിനേറ്റർമാരായ ജിക്കു സെബാസ്റ്റ്യൻ, അനിലോ തോമസ്, ബിബിൻ തോമസ്, എന്നിവർ പ്രവർത്തനത്തിനു നേതൃത്വം നൽകി.

December 09
12:53 2022

Write a Comment

Related News