സീഡ് ജില്ലാതല പ്രവർത്തനോദ്ഘാടനം പുളിയൻമല കെ.ഇ.യു.പി. സ്കൂളിൽ നടത്തി
കുട്ടിവനം നിർമിച്ച് ‘സീഡ്' തുടങ്ങി
സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മാതൃ ഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഈ വർഷത്തെ ഇടുക്കി ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്ക മായി.പുളിയൻ മല കെ.ഇ. യു.പി. സ്കൂ ളിൽ കുട്ടിവനം നിർമിച്ചു കൊണ്ടാണ് പ്രവർത്തന ങ്ങൾ തുട ങ്ങിയത്. സീഡിന്റെ 16 പ്രവർത്തനവർഷങ്ങളെ സൂചിപ്പിച്ചു ക്കൊണ്ട് 16 തൈകൾ കുട്ടിവനത്തിൽ നട്ടു. ബാലതാരം ദേവ നന്ദ രതീഷ് പരിപാടി ഉദ്ഘാട നം ചെയ്തു.സീഡ് പദ്ധതിക്ക് പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ സേവനങ്ങൾ നൽകാൻ കഴിയട്ടെയെന്ന് ദേവനന്ദ പറഞ്ഞു. ഫെഡറൽ ബാങ്ക് കട്ടപ്പന ബ്രാഞ്ച് മാനേ ജർ സൗമ്യ ആൻ വർഗീസ് അധ്യക്ഷത വഹിച്ചു. പ്രളയവും വരൾച്ചയും ഒഴിവാക്കാൻ പരിസ്ഥിതി സംരക്ഷിക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ചെറുവി ത്തുകൾ സീഡ് പദ്ധതി കുട്ടികളു ടെ മനസ്സിൽ പാകുന്നുവെന്നും സൗമ്യ ആൻ വർഗീസ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തി ൻ്റെ പ്രാധാന്യം മാതൃഭൂമി ഡെപ്യൂട്ടി ചീഫ് സർക്കുലേഷൻ മാനേജർ സജി കെ.തോമസ് വി ദ്യാർഥികൾക്ക് വിവരിച്ചുനൽകി. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനുജ ജോർജ് പരിസ്ഥി തി സംരക്ഷണത്തിന്റെ ആവശ്യ കതകളെക്കുറിച്ച് വിദ്യാർഥികൾ ക്ക് സന്ദേശം നൽകി. പി.ടി.എ.പ്ര സിഡന്റ്റ് ജോസഫ് ദേവസ്യ, പ്രഥ മാധ്യാപിക സിസ്റ്റർ എം.ആലീസ് എന്നിവരും സംസാരിച്ചു.
June 20
12:53
2024


