SEED News

പേനക്കൂട പദ്ധതിയുമായി വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്


ചാരുംമൂട്: ഉപയോഗിച്ചുകഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ മണ്ണിലേക്കു വലിച്ചെറിയാതെ ശേഖരിക്കാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് അംഗങ്ങൾ. ക്ലാസുകളിൽ സ്ഥാപിക്കുന്ന പേനക്കൂടകളിൽ നിക്ഷേപിക്കുന്ന പേനകൾ, പുനർനിർമാണത്തിനായി ഹരിതകർമസേനയ്ക്കു കൈമാറും. പുനരുപയോഗിക്കാൻ കഴിയുന്ന മഷിപ്പേന പ്രോത്സാഹിപ്പിക്കുന്നതിനായി സീഡ് ക്ലബ്ബിന്റെ പ്ലാസ്റ്റിക്‌വിരുദ്ധസേന ക്ലാസുകളിൽ ബോധവത്കരണം നടത്തും.
 താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു പേനക്കൂട പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. 
പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി. 
പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ, പ്രഥമാധ്യാപിക സഫീനാ ബീവി, ഡെപ്യൂട്ടി എച്ച്.എം. ടി. ഉണ്ണിക്കൃഷ്ണൻ, പി.ടി.എ. വൈസ് പ്രസിഡന്റ് സുനിത ഉണ്ണി, അഡ്മിനിസ്‌ട്രേറ്റർ ടി. രാജീവ് നായർ, കെ. പ്രസാദ്, സി.ആർ. ബിനു, സി.എസ്. ഹരികൃഷ്ണൻ, സീഡ് കോഡിനേറ്റർ 
റാഫി രാമനാഥ് എന്നിവർ പ്രസംഗിച്ചു.    

July 15
12:53 2024

Write a Comment