പക്ഷിപ്പനിക്കെതിരേ ബോധവത്‌കരണവുമായി കുരുന്നുകൾ
മുഹമ്മ: പക്ഷിപ്പനിക്കെതിരേ ജാഗ്രതാ നിർദേശങ്ങളുമായി കായിപ്പുറം ആസാദ് മെമ്മോറിയൽ ഗവൺമെന്റ് എൽ.പി. സ്കൂളിലെ കുരുന്നുകൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലായിരുന്നു ബോധവത്കരണം. മുഹമ്മ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയപ്രകാശ് നിർദേശങ്ങൾ കൈമാറി.
പതിനഞ്ചോളം നിർദേശങ്ങളടങ്ങിയ ലഘുലേഖകൾ സ്കൂളിനുസമീപത്തെ കടകളിലും വഴിയാത്രക്കാർക്കും വിതരണംചെയ്തു.
പി.ടി.എ. പ്രസിഡന്റ് ഇ.ടി. രമണൻ അധ്യക്ഷനായി. സ്കൂൾ പ്രഥമാധ്യാപിക എസ്. മിനിമോൾ, മാതൃഭൂമി സീഡ് കോഡിനേറ്റേഴ്സും അധ്യാപകരുമായ സുചിത്ര, രേഷ്മ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം
നൽകി.
July 15
12:53
2024