നേമം ഗവ.യു.പി.എസിൽ നടീൽ യജ്ഞം.
ബാലരാമപുരം
നേമം ഗവ.യു.പി.എസിൽ നടീൽ യജ്ഞം സംഘടിപ്പിച്ചു. സ്വന്തം പച്ചക്കറി കൊണ്ടൊരു പുതുവോണം പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി ചെടികൾ വെച്ചുപിടിപ്പിച്ചത്. ഗ്രാമപഞ്ചായത്തംഗം കെ.കെ.ചന്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, എം പി ടി എ പ്രസിഡൻ്റ് ആരതി, പ്രേംജിത്ത്, സുരേഷ് ബാബു, അധ്യാപകരായ എ.സി. അശ്വതി , കെ. ബിന്ദു പോൾ , അജയ് കുമാർ എന്നിവർ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി സസ്യങ്ങളുടെ വളർച്ച രേഖപ്പെടുത്തുന്ന സസ്യഡയറിയും കുട്ടികൾ തയാറാക്കുമെന്ന് സീഡ് ക്ലബ്ബ് കൺവീനർ അറിയിച്ചു.
July 22
12:53
2024