SEED News

ചാന്ദ്രയാൻ ദിനാഘോഷം

സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ്ദശകം മൈക്കിലൂടെ കേൾക്കുന്നു, ശാസ്ത്ര ദീപം തനിയെ കത്തുന്നു. കുഞ്ഞുമക്കൾ കൈകൊട്ടി അത്ഭുതാദരവോടെ ആർത്തുവിളിക്കുന്നു. ഇളമ്പ ഗവണ്മെന്റ് ഹൈസ്കൂളിലെ സയൻസ് അധ്യാപകനായ വിനോദ് സാർ ശാസ്ത്ര വിളക്ക് കൊളുത്തിയാണ് ചന്ദ്ര ദിന ആഘോഷ പരിപാടികൾ ജി. എൽ. പി. എസ് ഇളമ്പയിൽ ഉദ്ഘാടനം ചെയ്തത്. സഹോദരൻ അയ്യപ്പൻ എഴുതിയ സയൻസ് ദശകം ചൊല്ലി ശാസ്ത്ര വിളക്ക് കൊളുത്തി നടന്ന ചന്ദ്ര ദിന ആഘോഷ പരിപാടികൾ അത്യന്തം വൈവിധ്യം നിറഞ്ഞതായിരുന്നു. സ്കൂൾ തല ചന്ദ്രദിന പരിപാടികളിലെ എല്ലാ കുട്ടിയും പരീക്ഷണത്തിൽ റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം, ക്വിസ്, പോസ്റ്റർ രചന, ചന്ദ്ര മനുഷ്യൻ  റോൾപ്ലേ, പ്രത്യേക അസംബ്ലി, ശാസ്ത്ര ദീപം തെളിയിക്കൽ, സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ആലാപനം  എന്നീ പരിപാടികളാൽ വൈവിധ്യം ആയിരുന്നു.

July 24
12:53 2024

Write a Comment

Related News