SEED News

ഇനി ഞങ്ങളും മഴ അളക്കും

വടക്കഞ്ചേരി: 

മംഗലം ഗാന്ധി സ്മസ്‌മാരക യു. പി. സ്‌കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മഴമാപിനികൾ നിർമ്മിക്കുകയുണ്ടായി. കുട്ടികൾ കൊണ്ടുവന്ന പ്ലാസ്‌റ്റിക് ബോട്ടിലുകൾ ഉപയോഗിച്ചാണ് മഴമാപിനി തയ്യാറാക്കിയത്. തയ്യാറാക്കിയ മഴമാപിനി ഉപയോഗിച്ച് സ്‌കൂളിലും വീടുകളിലും മഴ അളക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ 'മഴയറിയാം എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് മഴമാപിനി നിർമ്മാണം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളെ മഴ അളക്കാൻ പ്രാപ്‌തരാക്കുകയും അതുവഴി കാലാവസ്ഥാപഠനത്തിനും കാലാവസ്ഥാ പ്രവചനത്തിനും ഇത് സഹായകമാകും എന്ന തിരിച്ചറിവുണ്ടാക്കൽ കൂടി ലക്ഷ്യമിടുന്നു ഈ പ്രവർത്തനത്തിലൂടെ . എച്ച്. എം പി. യു. ബിന്ദു , കെ. ബിമൽമാസ്റ്റർ , കെ.എഫ്. ലിറ്റി ടീച്ചർ,പി. അനീഷ്‌ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

July 24
12:53 2024

Write a Comment

Related News