SEED News

കലാം ഓർമ്മമരം നട്ട് കേരളശ്ശേരി എ.യു.പി സ്കൂളിലെ സീഡ് ക്ലബ്

കേരളശ്ശേരി: മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽമാനുമായ ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമദിനത്തിൽ കേരളശ്ശേരി എ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കലാം ഓർമ്മമരം നട്ടു.സ്കൂൾ വളപ്പിലെ അഞ്ചാമത് കലാം ഓർമ്മമരമാണ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നട്ടത്.ബാക്കി നാല് കലാം മരങ്ങളും കുട്ടികൾ പരിപാലിച്ച് പോരുന്നു. പ്രധാനാധ്യാപിക പി.സുജാത, അധ്യാപകരായ ജി.അമ്പിളി,കെ കൃഷ്ണകുമാരി,എ.വി സുജ,ഇ.ആർ അനില,വി.രജിത,കവിത പ്രദീഷ് സീഡ് ക്ലബ് അംഗങ്ങളായ ആരാധ്യ ജയപ്രകാശ്, അപർണ എം.വി,ആര്യ കെ എസ്,ശ്രേയ സി എസ്,അഖിൽ സി ബി,ശ്രീഹരി എൻ, ആരോമൽ കെ പി തുടങ്ങിയവർ നേതൃത്വം നൽകി

July 29
12:53 2024

Write a Comment