ശോഭനപ്പടി ഇരുട്ടിൽ തപ്പുന്നു
കോതമംഗലം നഗരസഭയിലെ പതിനാറാം വാർഡ് ശോഭനപ്പടിയിലെ വഴിവിളക്കുകൾ മി ഴിയടച്ചിട്ട് നാല് മാസമായി. ദേശീയപാതയിൽ കൊടുംവളവുകളുള്ള ഈ ഭാഗത്ത് വിളക്ക് തെ ളിയാത്തത് രാത്രികാലങ്ങളിൽ പലപ്പോഴും വാ ഹനങ്ങളെ അപകടത്തിലാക്കുകയാണ്.
ശോഭന സ്കൂളിന് സമീപത്തെ വിളക്കുകളൊ ന്നും പ്രകാശിക്കുന്നില്ല. തൂണുകൾ നോക്കുകു ത്തിയായിട്ടും അധികാരികൾ ഇടപെടുന്നില്ല. വ ളവുതിരിഞ്ഞുവരുന്ന പല വാഹനങ്ങളും രാ ത്രിയിൽ അപകടത്തിൽപ്പെടാനുള്ള മുഖ്യകാ രണം വഴിവിളക്ക് ഇല്ലാത്ത താണ്. രാത്രിയിൽ അടിക്ക ടി ചെറിയ അപകടം പതി വായിരിക്കുകയാണിവിടെ. അപകടസാധ്യത ഏറെ യുള്ളയിടത്തെങ്കിലും വിള ക്ക് തെളിക്കാൻ അധികൃതർ തയ്യാറാകണം. തെരുവുവി ളക്ക് കേടായ വിവരം കെ.എസ്.ഇ.ബി. അധി കാരികളെ അറിയിക്കുമ്പോൾ വിളക്ക് പ്രകാ ശിപ്പിക്കുന്നതിൻ്റെ ഉത്തരവാദിത്വം അവർക്ക ല്ലെന്ന മറുപടിനൽകി ഒഴിഞ്ഞുമാറുകയാണ്. നാലുമാസം മുൻപുവരെ മിക്കവാറും ദിവസ ങ്ങളിൽ പകൽപോലും വെളിച്ചംവിതറിയ വി ളക്കാണ് മിഴിയടച്ചിരിക്കുന്നത്.
ആൻ മരിയ രാജേഷ്.
സീഡ് റിപ്പോർട്ടർ, ഏഴാം ക്ലാസ് സീഡ് ക്ലബ്ബ്,
മാർ ബേസിൽ സ്കൂൾ. കോതമംഗലം
August 02
12:53
2024