SEED News

ലോക മുങ്ങിമരണ നിവാരണദിനാചരണം

 
വെള്ളംകുളങ്ങര: ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ലോക മുങ്ങിമരണ നിവാരണദിനം ആചരിച്ചു. വിദ്യാർഥികളിൽ ഭൂരിപക്ഷവും വെള്ളക്കെട്ടുകൾനിറഞ്ഞ പ്രദേശങ്ങളിൽ നിന്നെത്തുന്നവരാണ്. ഏതെങ്കിലും വിധത്തിൽ വെള്ളത്തിൽ വീണുപോയാൽ സ്വീകരിക്കേണ്ട പ്രതിരോധമാർഗങ്ങളാണ് പ്രധാനമായും ചർച്ചചെയ്തത്. വെള്ളത്തിൽവീണുണ്ടാകുന്ന അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു.
സീഡ് കോഡിനേറ്റർ എസ്. സിന്ധു ക്ലാസ് നയിച്ചു.  കുട്ടികളുടെ സുരക്ഷയ്ക്കായി ‘നീരറിവ്’ എന്ന വീഡിയോ പ്രദർശിപ്പിച്ചു. പ്രഥമാധ്യാപിക സുമി റെയ്ച്ചൽ സോളമൻ, മുതിർന്ന അധ്യാപകൻ വി. രജനീഷ് എന്നിവർ മേൽനോട്ടം വഹിച്ചു.
അധ്യാപികമാരായ ഐ. യമുന, എസ്. യമുന, ജി. നീനുമോൾ, ബി.ആർ.സി. കോഡിനേറ്റർ സ്മിത എന്നിവർ പ്രസംഗിച്ചു.

August 03
12:53 2024

Write a Comment