SEED News

വെള്ളരിപ്രാവിനെ പറത്തി സമാധാനത്തിന്റെ സന്ദേശം നൽകി

പെരുവെമ്പ: പെരുവെമ്പ ജി ജെ ബി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങളോടാനുബന്ധിച്ച് വെള്ളരിപ്രാവിനെ  പറത്തിവിട്ട് സമാധാനത്തിന്റെ സന്ദേശം നൽകി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  പ്രത്യേകം ചേർന്ന അസംബ്ലിയിൽ പി ടി എ പ്രസിഡന്റ് സി നിഷാദ് ചന്ദ്രൻ പ്രാവിനെ  പറത്തി.പ്രധാനാധ്യാപിക കെ ജുവൈരിയത്ത് യുദ്ധവിരുദ്ധ സന്ദേശം നൽകി.   കുട്ടികൾ രക്ഷിതാക്കൾ അധ്യാപകർ എന്നിവർ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.  യുദ്ധത്തിനെതിരെ പോസ്റ്റർ രചന, 1000സഡാക്കോ കൊക്കുകൾ നിർമാണം,ഡോക്യൂമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.സീഡ് കോ ഓർഡിനേറ്റർ എ പി അശ്വതി ,അധ്യാപകരായ കെ കെ ജയമോൾ,കെ ശിവപ്രകാശ്,എസ് ലൈല,എം ഗിരിജ,കെ ഷീജ ,ബി ചിത്ര,എസ് ഷാജിത വിദ്യാർത്ഥി പ്രതിനിധികളായ ആര്യശ്രീ, ദിയ എന്നിവർ പ്രസംഗിച്ചു.

August 06
12:53 2024

Write a Comment