താരാട്ടുപാട്ടിന്റെ കോവിലകം തേടി തുറവൂർ ടി.ഡി.ടി.ടി.ഐ.യിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ
തുറവൂർ: ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ടുപാട്ടിന്റെ ഉപജ്ഞാതാവായ ഇരയിമ്മൻ തമ്പിയുടെ ജന്മഗൃഹമായ നടുവിലേൽ കോവിലകം സന്ദർശിച്ച് തുറവൂർ ടി.ഡി.ടി.ടി.ഐ.യിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. ഇരയിമ്മൻ തമ്പിയുടെ അഞ്ചാം തലമുറയിൽപ്പെട്ട രുക്‌മിണി ബായിയുടെ ആശ്രിതയായിരുന്ന അംബികയാണ് ഇപ്പോൾ കോവിലകം സംരക്ഷിക്കുന്നത്. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ഈ കോവിലകം ഇപ്പോൾ ജീർണാവസ്ഥയിലാണ്. വരുംതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ഈ സ്മാരകത്തെ തകർച്ചയിൽനിന്നു രക്ഷിക്കാൻ നടപടി ആവശ്യപ്പെടുകയാണ് സന്ദർശകലക്ഷ്യം. അദ്ദേഹത്തിന്റെ സ്മരണാർഥം ‘ഓമനത്തിങ്കൾക്കിടാവോ...’ എന്ന പാട്ട് കുട്ടികൾ ആലപിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി. ആശ, സീഡ് ക്ലബ്ബ് കോഡിനേറ്റർ ജയ, അധ്യാപകരായ സംഗീത, സുമേഷ് എന്നിവർ നേതൃത്വം നൽകി.
September 04
12:53
2024