നാട്ടറിവുകളെ അടുത്തറിഞ്ഞ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സീഡ് ക്ലബ് .
എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാട്ടറിവ് ദിനാഘോഷം സംഘടിപ്പിച്ചു. ഗ്രാമീണ ജനതയുടെ ജീവിത രീതി, കലാ-സാംസ്ക്കാരിക പൈതൃകം , ഭക്ഷണ രീതി, നാട്ടുചികിത്സ, കൃഷി അറിവ് തുടങ്ങി മനുഷ്യരാശി സഹസ്രാബ്ദം കൊണ്ട് നേടിയെടുത്ത അറിവുകൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിന് നാട്ടറിവ് ദിനാഘോഷം സഹായകമായി. വിവിധ രോഗങ്ങളെകുറിച്ചും അതിനുള്ള നാട്ടുചികിൽസാരീതികളും വൈവിധ്യമാർന്ന കൃഷിരീതികളെ കുറിച്ചുമുള്ള അറിവുകൾ കുട്ടികളിൽ പുത്തൻ ഉണർവ്വേകി.
പരിപാടി കെ സുന്ദരൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി.പി ഉമ്മർ അധ്യക്ഷത വഹിച്ചു. അഡ്വ. എ സത്യനാഥൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർമാരായ കെ.പി ഫായിഖ് റോഷൻ, പി നബീൽ ഷാ സ്റ്റാഫ് കൺവീനർ സി മുഹമ്മദാലി, പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം, പി.ടി.എ അംഗങ്ങളായ സി അലി, സി.പി ഷാഹിദ്, ടി സൽഫിയ അധ്യാപകരായ കെ.എ മിന്നത്ത്, ടി ഹബീബ, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, ഐ ബേബി സൽവ, കെ.പി ഫായിഖ് റോഷൻ, എൻ ഷാഹിദ് സഫർ, എം അജ്ന ഷെറിൻ എന്നിവർ സംബന്ധിച്ചു.