ചുനക്കര കോട്ടമുക്ക്-ഗവ. വി.എച്ച്.എസ്.എസ്. റോഡ് ഗതാഗതയോഗ്യമാക്കണം
ചാരുംമൂട്: ചുനക്കര കോട്ടമുക്കിൽനിന്ന് തിരുവൈരൂർ മഹാദേവർക്ഷേത്രത്തിന്റെയും ചുനക്കര ഗവ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും മുൻവശത്തുകൂടി കടന്നുപോകുന്ന റോഡ് ചെളിവെള്ളം കെട്ടിക്കിടന്ന് ഗതാഗതയോഗ്യമല്ലാതായി. സ്കൂളിന്റെ ഭാഗത്ത് കുഴികൾ നിറഞ്ഞ അവസ്ഥയാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ഇതുകാരണം ബുദ്ധിമുട്ടുന്നു.
സ്കൂളിലെ 1,200 കുട്ടികളിൽ ഭൂരിപക്ഷവും കാൽനടയായും സൈക്കിളിലും എത്തുന്നവരാണ്. സ്കൂളിന്റെ മുൻഭാഗത്ത് റോഡിൽ ഇത്തിരി സ്ഥലത്തുമാത്രമാണ് വെള്ളക്കെട്ടില്ലാത്തത്. മഴയില്ലാത്തപ്പോൾപ്പോലും കുട്ടികൾക്ക് റോഡിന്റെ വശങ്ങളിൽക്കൂടി നടന്നുപോകാൻ കഴിയുന്നില്ല. സ്കൂൾവിടുന്ന സമയത്ത് ഇവിടെ ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. അധികൃതർ ഇതിനു പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആവശ്യം.
ഹരിഗോവിന്ദ്, സീഡ് റിപ്പോർട്ടർ, എട്ടാം ക്ലാസ്,
ചുനക്കര ഗവ.
വി.എച്ച്.എസ്.എസ്.
September 09
12:53
2024