SEED News

ചിങ്ങ നിലവിൽ ഈസ്റ്റ്‌ നടക്കാവ് ഗവ. യു.പി. സ്കൂൾ

നടക്കാവ് :  ഈസ്റ്റ്‌ നടക്കാവ്  ഗവ. യു.പി. സ്കൂൾ ഓണാഘോഷപരിപാടി "ചിങ്ങ നിലാവ്" സ്കൂളിന്റെ തനത് പ്രവർത്തനമായ ചെണ്ടുമല്ലിപ്പൂവ് വിളവെടുപ്പും, പച്ചക്കറി കൃഷി ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. പ്രസ്തുത പരിപാടിയിൽ കോഴിക്കോട് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഡോ. ജയശ്രീ , കോഴിക്കോട്. കൃഷിഫീൽഡ് ഓഫീസർ മുഹമ്മദ്‌ സാലിം എന്നിവർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അൽഫോൻസാ മാത്യു, ഡോ. എം. കെ അബ്ദുൽ ഹക്കിം (ഡി. പി. സി, എസ്. എസ്. കെ., കോഴിക്കോട് )
വി. ഹരീഷ്  (ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ, യു ആർ. സി. നടക്കാവ് ) എന്നിവർ ആശംസ അറിയിച്ചു.പൂക്കളം, ഓണപ്പാട്ടുകൾ, ഓണക്കളികൾ, മാവേലി മന്നൻ വരവേൽക്കൽ, പുലികളി ഓണസദ്യ എന്നിവ സംഘടിപ്പിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക  ബിന്ദു അനിൽ സ്വാഗതവും പറഞ്ഞു

September 25
12:53 2024

Write a Comment