തനിച്ചല്ല "- കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്
ഉദയനാപുരം: ഉദയനാപുരം ഗവൺമെന്റ് യുപി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ .
'തനിച്ചല്ല' - കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ടി "വ്യക്തി സുരക്ഷയും കൗമാരവും" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണക്ലാസും പെൺകുട്ടികൾക്ക് പ്രത്യേകമായി വ്യക്തി ശുചിത്വ ക്ലാസും സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറായ സ്വീറ്റി മാത്യുവിന്റെ നേതൃത്വത്തിൽ നടത്തി.വാർഡ് മെമ്പർ ടി.പി. രാജലക്ഷ്മി,സ്കൂൾ ഹെഡ്മിസ്ട്രെസ് ഷീനാമോൾ.സി.എസ്, പിടിഎ പ്രസിഡന്റ് അനീഷ് ടി ഡി, എസ്.എം.സി വൈസ് പ്രസിഡന്റ് ഹരിഹരൻ, പി.ടി.എ, എം പി. ടി. എ അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
December 21
12:53
2024