SEED News

പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം


തിരുവല്ല: ജില്ലയിൽ 'സീഡ്' പദ്ധതിയുടെ 17-ാം വർഷ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്‌കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് സീഡ്. തിരുവല്ല വാരിക്കാട് സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്‌കൂളിൽ നടന്ന പരിപാടിയിൽ സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം നിർവഹിച്ചു. 
പ്രകൃതിയെ പാടേ മറന്ന് മനുഷ്യർക്ക് ജീവിക്കാനാവി ല്ലെന്ന് ഡോ. ബിജു പറഞ്ഞു. ഭൂമിയിൽ വിരുന്നുവന്നുപോ കുന്ന നാം അടുത്ത തലമുറ യ്ക്കായി ഭൂമിയെ മനോഹരമായി കാത്തുവെയ്ക്കണം. അതി നുള്ള വിസ്മയകരമായ യത്ന മാണ് 17-ാം വർഷത്തിലേക്കു കടക്കുന്ന സീഡ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ ബാങ്ക് അസിസ്റ്റൻ്റ് വൈസ് പ്രസിഡന്റും തിരുവല്ല ബ്രാഞ്ച് ഹെഡുമായ ആൽവിൻ സെബാസ്റ്റ്യൻ ജോർജ് അധ്യക്ഷത വഹിച്ചു.റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാർ ശർമ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സഖറിയാസ്, തിരുവല്ല ഡിഡി ഓഫീസിലെ സീനിയർ സൂപ്രണ്ട് ബിജു വർഗീസ്, വാർഡ് കൗൺസിലർ സബിതാസലിം, മാതൃഭൂമി കോട്ടയം സീനിയർ ന്യൂസ് എഡിറ്റർ പി.കെ. ജയചന്ദ്രൻ, പത്തനംതിട്ട ബ്യൂറോ ചീഫ് ജി. രാജേഷ് കുമാർ, സ്കൂൾ അക്കാദമിക് കൺസൾട്ടന്റ് ഡോ. നെൽസൺ പി.എബ്രഹാം, പ്രിൻസിപ്പൽ അജി അലക്സ്, മുൻവർഷങ്ങളിൽ ജെം ഓഫ് സീഡ് പുരസ്കാരം നേടിയ രൺ ദീവ് രാജീവ് (സിറിയൻ ജാ ക്കോബൈറ്റ് പബ്ലിക് സ്‌കൂൾ വാരിക്കാട്), എസ്. അഗ്രിമ (നവോദയ വിദ്യാലയം വെച്ചു ച്ചിറ) എന്നിവർ പ്രസംഗിച്ചു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ വസ്തുക്കളുടെ പ്രദർശനവും നടത്തി. പ്രതീകാത്മകമായി വരച്ച ഇലകളില്ലാ വൃക്ഷത്തിൽ മഷിയിൽ വിരൽമുക്കി പതിപ്പിച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്.

June 06
12:53 2025

Write a Comment

Related News